വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
പള്ളിക്കല്‍: മുക്കുപണ്ടത്തില്‍ മയക്കു മരുന്നു പുരട്ടി വീട്ടമ്മയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കഴിഞ്ഞ ദിവസം കൂനൂള്മാടു സ്കൂള്പ്പടിയിലാണു സംഭവം. 40 വയസു തോന്നിക്കുന്നയാളാണു തട്ടിപ്പ് നടത്തിയത്. രണ്ടര പവന്റെ സ്വര്‍ണമാണു കവര്‍ന്നത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഒരു പ്രശസ്ത ജ്വല്ലറിയുടെ എക്സിക്യൂട്ടീവാണെന്നു പറഞ്ഞാണ് മോഷ്ടാവ് വീട്ടമ്മയെ സമീപിച്ചത്. ഇപ്പോള്‍ ആഭരണം വാങ്ങുകയാണെങ്കില്‍ പണിക്കൂലി ആവശ്യമില്ലെന്നും ഇതിലൂടെ വലിയ തുക ലാഭിക്കാന്‍ കഴിയുമെന്നും പറഞ്ഞു വീട്ടമ്മയെ ആഭരണം കാണിച്ചു. സ്വര്‍ണം ഇപ്പോള്‍ ആവശ്യമില്ലെന്നു പറഞ്ഞ വീട്ടമ്മയോട് ആവശ്യമില്ലെങ്കില്‍ വാങ്ങിക്കണമെന്നില്ലെന്നും വെറുതെ മോഡല്‍ നോക്കാനാവശ്യപ്പെടുകയായിരുന്നു. ആഭരണം പരിശോധിക്കുന്നതിടയില്‍ വീട്ടമ്മക്കു തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടു.
ഈ സമയത്ത് ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ചു യുവതി കൈ ചെയിനും കമ്മലും ഊരി നല്‍കുകയായിരുന്നത്രേ. അല്പ സമയത്തിനു ശേഷം യുവതി പൂര്‍വ സ്ഥിതിയിലെത്തിയതോടെ താന്‍ കബളിക്കപ്പെട്ടെന്നു മനസിലായത്. പ്രദേശത്താകെ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും തട്ടിപ്പു വീരനെ കണ്ടെത്താനായില്ല. യുവതി തേഞ്ഞിപ്പലം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."