HOME
DETAILS
MAL
സഹകരിച്ചവര്‍ക്കു നന്ദി; അശ്വിന്റെ ചികിത്സയ്ക്കു പണം തികഞ്ഞു
backup
October 25 2016 | 19:10 PM
വളാഞ്ചേരി: ഇരിമ്പിളിയം കായല്‍വക്കത്ത് നാരായണന്റ മകന് അശ്വിന്റ (ഒന്നര) കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയക്ക് ആവശ്യമായ 20 ലക്ഷം രൂപ സ്വരൂപിക്കാനായതിനാല്‍ ചികിത്സാസഹായം സ്വീകരിക്കുന്നതു തല്ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ചികിത്സാ സഹായ സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ആറിനാണ് ഇതുസംബന്ധിച്ച് വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നത്. 20 ദിവസംകൊണ്ടുതന്നെ ആവശ്യമായ സംഖ്യ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു. നാളെ മുതല്‍ അക്കൗണ്ട് മരവിപ്പിക്കാന്‍ സമിതി തീരുമാനിച്ചതായും അംഗങ്ങളായ ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് സി.പി ഉമ്മുകുല്‍സു, വാര്‍ഡ് മെമ്പര്‍ മഞ്ജുള ടീച്ചര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."