എ.ടി.എം തട്ടിപ്പ് ഒഴിവാക്കാന്‍
ഒണ്‍ലൈന്‍ തട്ടിപ്പിന് നാം സഹകരിച്ചില്ലെങ്കില്‍ തട്ടിപ്പുകാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരു ബാങ്കുകാരും ഫോണിലൂടെ നമ്മുടെ ഒരു വിവരവും ചോദിക്കില്ല. അക്കൗണ്ട് നമ്പറോ എ.ടി.എം കാര്‍ഡിന്റെ പുറകിലുള്ള നമ്പറോ നമ്മുടെ പിന് നമ്പറോ എസ്.എം.എസ് ആയി ലഭിക്കുന്ന ഒ.ടി.പി നമ്പറോ ഒന്നും ആര്‍ക്കും ഫോണിലൂടെയോ നേരിട്ടോ നല്കാതിരുന്നാല് ഓണ്‍ലൈന്‍ എ.ടി.എം തട്ടിപ്പില്‍ നിന്നു നമുക്കു രക്ഷ നേടാം.
അക്കൗണ്ട് ബാലന്‍സ്, പിന്‍വലിക്കല്‍ തുടങ്ങിയ വിവരങ്ങള്‍ അപ്പോള്‍തന്നെ മൊബൈലിലേക്കു വരുന്നുണ്ടെന്ന് ഉറപ്പാക്കണം. മൂന്നുമാസത്തിലൊരിക്കലെങ്കിലും ക്രെഡിറ്റ് കാര്‍ഡ്, എ.ടി.എം കാര്‍ഡ് എന്നിവയുടെ പിന് നമ്പര്‍ മാറ്റുന്നതും കൂടുതല്‍ സുരക്ഷിതമാണ്.
സ്വന്തം ബാങ്കിന്റെ കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാനും ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ പര്‍ച്ചേസിങ് നടത്തിയാല്‍ ഉടന്‍ പിന് നമ്പര്‍ മാറ്റണം.
കാര്‍ഡ് നഷ്ടപ്പെട്ടാലും സംശയം തോന്നിയാലും ബാങ്കിന്റെ ഹെല്പ് ലൈന്‍ മുഖേനയോ അറിയുന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചോ ഉടനടി കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."