ഒടുവില്‍ കൗണ്‍സിലര്‍ക്ക് ശമ്പളം ലഭിച്ചു
ഷൊര്‍ണൂര്‍: ഒടുവില്‍ കൗണ്‍സിലര്‍ക്ക് ശമ്പളം ലഭിച്ചു. ഷൊര്‍ണൂര്‍ നഗരസഭയിലെ കുടുംബശ്രീയില്‍ അക്കൗണ്ടന്റായിരുന്ന കൗണ്‍സിലര്‍ നിര്‍മലയ്ക്കാണ് ശമ്പളം ലഭിക്കാതിരുന്നത്. 2015 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ ശമ്പളമായിരുന്നു നിര്‍മലയ്ക്ക് ലഭിക്കാതിരുന്നത്.
മാസങ്ങള്‍ പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് നിര്‍മല തന്നെ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചതോടെ ഏറെ ഒച്ചപ്പാടും വിവാദവും സൃഷ്ടിച്ചിരുന്നു.
പ്രതിപക്ഷമായ കോണ്‍ഗ്രസും ബി.ജെ.പിയും ഒരു വിഷയമാക്കിത്തന്നെ കൗണ്‍സിലര്‍ യോഗത്തില്‍ ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് ശമ്പളം ലഭിക്കാത്തതിന്റെ കാരണവും നടപടിയും സ്വകീരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിക്കുകയായിരുന്നു.
ഇന്നലെയാണ് നിര്‍മലയ്ക്ക് ശമ്പളം ലഭിച്ചത്. സി.പി.എം ഭരിക്കുന്ന നഗരസഭയില്‍ സി.പി.എം കൗണ്‍സിലറാണ് നിര്‍മല. നഗരസഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെ കുടുംബശ്രീയിലെ അക്കൗണ്ടന്റ് ജോലി രാജി വെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."