വെട്ടിമുറിക്കപ്പെട്ട മരങ്ങള്‍ക്ക് പകരം പുതിയവൃക്ഷത്തൈ നടല്‍ നടപ്പിലായില്ല
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ വെട്ടിമുറിക്കപ്പെട്ട മരങ്ങള്‍ക്ക് പകരം പുതിയ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയുമായിട്ടില്ല. കാലാവധി കഴിഞ്ഞ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നത് കാരണത്താലാണ് മുറിച്ചു മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏകദേശം രണ്ടു വര്‍ഷത്തോളമായി മരങ്ങള്‍ മുറിച്ച് മാറ്റല്‍ ആരംഭിച്ചിട്ട്.
ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന് മാത്രമല്ല, പല സ്ഥലങ്ങളിലും പാതി വഴിയില്‍ എത്തിച്ചു നിറുത്തിയിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് മുറിച്ചിട്ട തടിക്കഷണങ്ങള്‍ ഇന്നും പാതയോരങ്ങളില്‍ വിശ്രമിക്കുന്നത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധി മുട്ടുണ്ടാക്കുന്നു.
പലയിടത്തും വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഇതു തടസം ഉണ്ടാക്കുന്നു. അപകട വളവുകളില്‍ ഇത്തരം മരത്തടികള്‍ കാരണം പല തവണ ജീവനുകള്‍ പൊലിയാന്‍ ഇടയായിട്ടുണ്ട്.
പാതയോരങ്ങളില്‍ തണല്‍ നല്‍കിയിരുന്ന ഇത്തരം വൃക്ഷങ്ങള്‍പലപ്പോഴും അപകടം വിതച്ചതിനാലാണ് മുറിച്ച് മാറ്റേണ്ടി വന്നത്.
റിക്കപ്പെട്ടിടങ്ങളില്‍ പുതിയ തൈകള്‍ വച്ച് പിടിപ്പിക്കാത്തത് ഭാവിയില്‍ ദേശീയ പാതയോരങ്ങള്‍ മരുഭൂമിക്ക് സമാനമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."