സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം രണ്ട് ലക്ഷത്തിലധികം തൊഴിലവസരം നഷ്ടപ്പെടുന്നു: ശോഭ സുരേന്ദ്രന്‍
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലവസരം നഷ്ടപ്പെടുകയാണെന്നും കേന്ദ്രസില്‍ക്ക് ബോര്‍ഡും കൈത്തറിയും ചേര്‍ന്ന് 113 കോടി രൂപ നല്‍കികൊണ്ട് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നന്നും ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിര്‍ദിഷ്ട പദ്ധതിക്കു വേണ്ടി ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായി 300 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയത്. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ പോര് നടത്തുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 113 കോടി രൂപ വാങ്ങി ജോലി ലഭ്യത ഉറപ്പിക്കുവാനുള്ള പദ്ധതി അട്ടിമറിക്കുന്നതിനു പകരം മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പട്ടുനൂല്‍, വസ്ത്ര നിര്‍മാണം, വിപണനം, കയറ്റുമതി എന്നിവയിലൂടെ കോടികണക്കിന് രൂപയുടെ വരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതമൂലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അടിയന്തിരമായി മുഖ്യമന്ത്രി ഈവിഷയത്തില്‍പ്രതികരിക്കണമെന്നും സെറിഫെഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും, പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതിലുള്ള തടസം എന്താണെന്നും വ്യക്തമാക്കണം.
സോളാര്‍ അഴിയതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുവാനായി സി.പി.എം നേതൃത്വം ഉപരോധം അട്ടിമറിച്ചു. കോടതി വിധി പുറത്തുവന്ന സാഹചര്യത്തിലെങ്കിലും പൊതുസമൂഹത്തോട് ഈവിഷയത്തില്‍ മാപ്പു പറയുവാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെ ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."