പട്ടാമ്പി പ്രദേശത്ത് വീണ്ടും നേരിയ ഭൂചലനം
പട്ടാമ്പി: ഈ മാസം 10 ന് രാത്രി ഉണ്ടായ ഭൂചലനത്തിന്റെ ഭീതി വിട്ടുമാറും മുന്‍പ് വീണ്ടും പട്ടാമ്പി പരിസര പ്രദേശങ്ങളില്‍ ചൊവ്വാഴ്ച പകല്‍ 12.20ന് നേരിയ ഭൂചലനം. പുറത്ത് തൊഴിലെടുക്കുന്നവരാണ് തീവ്രത നേരിട്ടറിഞ്ഞത്. ഇടിമുഴക്കമുള്ള ശബ്ദത്തോടെയുള്ള കുലുക്കമാണ് അനുഭവപ്പെട്ടതെന്ന് ദൃകസാക്ഷികള്‍ വ്യക്തമാക്കി.
പട്ടാമ്പി, വല്ലപ്പുഴ, കുളപ്പുള്ളി പ്രദേശങ്ങളിലും നേരിയ ഭൂചലനം ഉണ്ടായി. പട്ടാമ്പിയിലെ സ്വാകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ ക്ലാസ് റൂമിന്റെ തറയില്‍ ഇരിക്കുന്ന സമയത്ത് കുലുക്കം അനുഭവപ്പെട്ടതും ഭീതിഉളവാക്കിയതായും വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തി.
അതെ സമയം മിക്ക ആളുകളും തൊഴിലെടുക്കുന്ന തിരക്കിലായതിനാലും ഇടിമുഴങ്ങിയതാണന്നും മനസിലാക്കി സംഭവം കാര്യമാക്കിയില്ല. സംഭവമറിഞ്ഞവര്‍ അടുത്ത പ്രദേശങ്ങളിലെ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും ഫോണ്‍ വിളിച്ചപ്പോഴാണ് ഭൂമികുലുങ്ങിയതാണന്ന് ബോധ്യപ്പെട്ടത്. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് ഭൂകമ്പം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."