സര്‍വ സമുദായ സംഗമം വേറിട്ട അനുഭവമായി
പാലക്കാട്: പട്ടികജാതി, പട്ടിക വര്‍ഗ സമുദായങ്ങളുടെ ഏകീകരണം ലക്ഷ്യമാക്കി ഷൊര്‍ണൂരില്‍ സംഘടിപ്പിച്ച രണ്ടാം സര്‍വസമുദായസംഗമം സമാപിച്ചു. അകലാനും അകറ്റാനുമല്ല ഇടപെടാനും ഇഴുകിച്ചേരാനുമാണ് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സമുദായങ്ങള്‍ക്കിടയിലെ ഐക്യം വളര്‍ത്തിയെടുക്കുകയാണ് സംഗമത്തിന്റെ പ്രാഥമികലക്ഷ്യം. സംസ്ഥാനത്തെ നൂറിലേറെ വരുന്ന ദലിത്, ആദിവാസി ജനവിഭാഗങ്ങള്‍ തമ്മില്‍ തമ്മില്‍ യോജിപ്പില്ലാതെ കഴിയുന്നത് സമുദായങ്ങളുടെ വികാസത്തിനു തടസമാണെന്നും അവരുടെ കലയും സാഹിത്യവും സംസ്‌കാരവും ജീവിതവും ഇല്ലാതാവുകയാണെന്നും സംഗമം വിലയിരുത്തി. ദലിതുകള്‍, ആദിവാസികള്‍, ദലിത് ക്രൈസ്തവര്‍, മുസ്‌ലിമുകള്‍, ബുദ്ധിസ്റ്റുകള്‍, അംബേദ്കറിസ്റ്റുകള്‍, കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, നാടക, ചലച്ചിത്രപ്രതിഭകള്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍, വ്യവസായികള്‍, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഉദ്ഘാടനം, അധ്യക്ഷപ്രസംഗം തുടങ്ങിയവ ഒഴിവാക്കി സ്വതന്ത്രമായ സംവാദത്തിനു വേദിയായ സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. കേരള ബുദ്ധിസ്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കുമ്പഴ ദാമോദരന്‍ അഷ്ടവിളക്കില്‍ ദീപം തെളിയിച്ചതോടെ സംഗമത്തിനു തുടക്കമായി. സംഗമത്തിന്റെ ഭാഗമായി നടന്ന രാഷ്ട്രീയസംവാദം സമുദായങ്ങളുടെ ഐക്യം, രാഷ്ട്രീയഭാവി, സംഘടനാരൂപം ചര്‍ച്ച ചെയ്തു. അടുത്തവര്‍ഷം നടക്കുന്ന മൂന്നാം സര്‍വസമുദായ സംഗമത്തില്‍ തെളിയിക്കാനുള്ള ദീപശിഖ എറണാകുളം ജില്ലാ കണ്‍വീനര്‍ എം.സി. ദിനേശന്‍ ഏറ്റുവാങ്ങിയതോടെ സംഗമത്തിനു സമാപനമായി.
യു.പി. അനില്‍നാഗന്‍, കണ്‍വീനര്‍ ടി.എം. കൃഷ്ണന്‍കുട്ടി, കെ.ടി. കൃഷ്ണന്‍കുട്ടി, സെലീന പ്രക്കാനം, മൃദുലാദേവി ശശിധരന്‍, പി.കെ. അനില്‍കുമാര്‍, അഭി തുമ്പൂര്‍, ഇ.പി. കാര്‍ത്തികേയന്‍, കോളിയൂര്‍ ഗോപി തിരുവനന്തപുരം, പ്രശാന്ത് കൊല്ലം, രാജീവ് വയലാര്‍, രാജേഷ് പത്തനംതിട്ട, ടി.സി. തങ്കപ്പന്‍ ഇടുക്കി, എം.സി. ദിനേശന്‍ എറണാകുളം, പി.ജി. സുഗണപ്രസാദ്, എ.എ. കിഷോര്‍ ബാബു, മധുകുമാര്‍, പി.വി. സജീവ് കുമാര്‍, രാധാകൃഷ്ണന്‍ പാലക്കാട്, ബാലകൃഷ്ണന്‍ മലപ്പുറം, ജിനോഷ് കോഴിക്കോട്, സുബ്രഹ്മണ്യന്‍ വയനാട്, ആനന്ദന്‍ കണ്ണൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."