HOME
DETAILS
MAL
സംസ്ഥാനം തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
backup
May 15 2016 | 10:05 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ മാഞ്ജി. അക്രമം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രശ്ന ബാധിത ബൂത്തുകളിലും പ്രശ്ന സാധ്യതാബൂത്തുകളിലും വെബ് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രശ്ന സാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും. കണ്ണൂരില്‍ നിന്ന് ഓരോ മണിക്കൂറിലും പോളിംഗ് ശതമാനം ശേഖരിക്കും. മറ്റ് ജില്ലകളില്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ശേഖരണം.കണ്ണൂരില്‍ അയല്‍ ജില്ലകളില്‍ നിന്ന് സൂക്ഷ്മ നിരീക്ഷകരെ നിയോഗിക്കുമെന്നും ഇ.കെ മാഞ്ജി അറിയിച്ചു.സംസ്ഥാനത്ത 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."