ചെക്ക് പോസ്റ്റുകള്‍ അഴിമതി മുക്തമാക്കാന്‍ നടപടി
വടക്കാഞ്ചേരി: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് അഴിമതി തുടച്ച് നീക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് അനില്‍ അക്കര എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കി.
ചെക്ക് പോസ്റ്റുകള്‍ പൂര്‍ണമായി കംപ്യൂട്ടര്‍ വല്‍കരിക്കും. സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചെക്ക് പോസ്റ്റുകളില്‍ വിവിധ വകുപ്പുകളുടെ പരിശോധന കേന്ദ്രങ്ങളിലെ രജിസ്റ്റര്‍ ബുക്കുകളില്‍ വാഹനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി ഡ്രൈവര്‍മാര്‍ ഒപ്പ് വെക്കുമെന്നും ഈ സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് പിടി കൊടുക്കാതെ കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും എം.എല്‍.എ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തുമെന്നും മന്ത്രി എം.എല്‍.എക്ക് ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."