ചട്ടം പാലിക്കാതെ നിര്‍മിച്ച വീടുകള്‍ക്ക് നമ്പര്‍ നല്‍കും
വടക്കാഞ്ചേരി: കെട്ടിട നിര്‍മാണ ചട്ടങ്ങളും, നിയമങ്ങളും പാലിക്കാതെ നിര്‍മിച്ച 1000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതി വരെയുള്ള വീടുകള്‍ക്ക് നമ്പര്‍ നല്കാന് തീരുമാനം. ഇത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്കി. പി.കെ ബിജു എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നേരത്തെ എം.പി ജില്ലാ വികസന സമിതി യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുകയും, സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കൂടിയാണ് അടിയന്തര നടപടി കൈകൊണ്ടത്. നമ്പര്‍ ലഭിക്കുന്നതോടെ ഈ വീട്ടുകാര്‍ക്ക് റേഷന്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്, കുടിവെള്ള കണക്ഷന്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ എന്നിവക്ക് അവസരം ലഭിക്കുമെന്ന് ബിജു അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."