സി.പി.എം മേഖലാ ജാഥക്ക് സ്വീകരണം നല്കി
ചെറുതുരുത്തി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്ന് കാട്ടിയും സംഘപരിവാറിന്റെ ആക്രമണങ്ങള്‍ക്കെതിരേയും സി.പി.എം നടത്തുന്ന വടക്കന്‍ മേഖലാ ജാഥക്ക് ചേലക്കര, പാഞ്ഞാള്‍, വരവൂര്‍, വള്ളത്തോള്‍നഗര്‍, ദേശമംഗലം ഓട്ടുപാറ, പുന്നംപറമ്പ്, അത്താണി എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. കഴിഞ്ഞ ദിവസം പഴയന്നൂരില്‍ മന്ത്രി എ.സി മൊയ്തീനാണ് ജാഥ ഉദ്ഘാടനം ചെയ്തത്.
ഇന്നലെ രാവിലെ ചേലക്കരയില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര് ബാലനാണ് ക്യാപ്റ്റന്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം വര്‍ഗീസ് വൈസ് ക്യാപ്റ്റനായ ജാഥയുടെ മാനേജര്‍ സേവിയാര്‍ ചിറ്റിലപ്പള്ളിയാണ്. കെ.എഫ് ഡേവീസ്, മേരി തോമാസ്, സി.സുമേഷ് എന്നിവരാണ് മെമ്പര്‍മാര്‍. ഓട്ടുപാറയില്‍ ജാഥക്ക് വന്‍ വരവേല്പാണ് ലഭിച്ചത്. ടി.ആര് രജിത്ത് അധ്യക്ഷനായി.
എ.പത്മനാഭന്, പി.എന്‍ സുരേന്ദ്രന്, കെ.പി മദനന്, ശിവപ്രിയ സന്തോഷ്, എന്‍.കെ പ്രമോദ് കുമാര്‍, പി.എന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."