റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനുള്ള ശ്രമം തടയും: മുസ്‌ലിംലീഗ്
മലപ്പുറം: എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കു പൂര്‍ണമായും റേഷന്‍ നിഷേധിക്കുന്നതും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് അരിവിഹിതം ഗണ്യമായി കുറക്കുകയും ചെയ്ത കേരള സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചു വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം നാലിനു ജില്ലയിലെ മുഴുവന്‍ റേഷന്‍കടകള്‍ക്കു മുമ്പിലും മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്താന്‍ മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി തീരുമാനിച്ചു.
എ.പി.എല്‍, ബി.പി.എല്‍ ലിസ്റ്റുകളിലുളള ഗുരുതരമായ അപാകതകള്‍ കാരണം സപ്ലൈ ഓഫീസുകളിലേക്ക് ആയിരക്കണക്കിനാളുകളുടെ പരാതികള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കാനുളള കേന്ദ്ര നിര്‍ദേശം അവഗണിക്കുകയും മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തുകയും ചെയ്തകയാല്‍ ആവിര്‍ഭവിച്ചിട്ടുള്ള ഭവിഷ്യത്തുകള്‍ വേറേയുമുണ്ട്. കേരളത്തിലെ വ്യവസ്ഥാപിതമായ സ്റ്റാറ്റിറ്റൂട്ടറി റേഷനിങ് സമ്പ്രദായവും തത്വത്തില്‍ ദുര്‍ബലമാകുകയും അട്ടിമറിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ലക്ഷക്കണക്കിനു കുടുബങ്ങള്‍ ഇതോടെ ആഹാരകാര്യത്തില്‍ ആശങ്കയിലകടപ്പെട്ടുകഴിഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ക്കു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടത്തുന്ന സമരത്തിന് മുഴുവന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: കെഎന്‍എ ഖാദര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."