വൈദ്യുതി ബില്ലടച്ചില്ല; എടരിക്കോട് ടെക്സ്റ്റൈല്‍സ് അടച്ചുപൂട്ടി
കോട്ടക്കല്‍: എടരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈല്‍സ് വൈദ്യുതി കണക്ഷന് വിഛേദിച്ചതു കാരണം അടച്ചു പൂട്ടി. വൈദ്യുതി ബില്‍ കുടിശികയായ 90 ലക്ഷം രൂപ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു കണക്ഷന് വിഛേദിച്ചത്.
തൊഴിലാളികള്‍ക്കു കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടുമില്ല. ഇതോടെ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ നാലു യൂനിറ്റുകളും അടച്ചു പൂട്ടി. അസംസ്കൃത വസ്തുവായ പരുത്തി ഇല്ലാതെ കഴിഞ്ഞ രണ്ടു മാസമായി മില്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ച മുതല്‍ തൊഴിലാളികള്‍ക്ക് അനിശ്ചിത കാലത്തേക്ക് ലേ ഓഫ് പ്രഖ്യാപിച്ച് മാനേജ്മെന്റ് നോട്ടിസ് പതിച്ചു. നേരത്തെ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പിടിച്ച നാലു കോടി രൂപ പി.എഫ്, ഇ.എസ്.ഐ, വെല്‍ഫയര്‍, സൊസൈറ്റി എന്നീ ഇനത്തില്‍ കുടിശികയും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."