മാല മൗലീദുകള്‍ ഇസ്ലാമിക പൈതൃകശിലയെന്നു സംവാദം
കണ്ണൂര്‍: ഇസ്ലാമിക ചരിത്രത്തില്‍ ചിരപ്രതിഷ്ഠരായ മഹാന്മാരുമായി ബന്ധപ്പെട്ട് രചിക്കപ്പെടുകയും പാരായണം ചെയ്യുകയും ചെയ്യുന്ന മാല മൗലീദുകള്‍ ഇസ്ലാമിക പ്രമാണങ്ങളുടെ സമ്പൂര്‍ണ പിന്തുണയുള്ളതും മുസ്ലിം പൈതൃകത്തിന്റെ ഭാഗവുമാണെന്ന് സംവാദം അഭിപ്രായപ്പെട്ടു. മതപരിഷ്കരണ വാദികളായ മുജാഹിദ് പ്രസ്ഥാനം യാഥാര്‍ഥ്യം മനസിലാക്കാതെ മൗലീദുകളെയും മറ്റും വിമര്‍ശിക്കുന്നതു മത പൈതൃകത്തിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യംചെയ്യുന്നതാണെന്നും എസ്.വൈ.എസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച തുറന്ന സംവാദത്തില്‍ സുന്നി പണ്ഡിതര്‍ വ്യക്തമാക്കി. സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. അഹ്മദ് തേര്‍ളായി അധ്യക്ഷനായി. ഉമര്‍ നദ്വി തോട്ടിക്കല്‍, പാലത്തായി മൊയ്തുഹാജി, സൂപ്പി ഹാജി തൂവക്കുന്ന്, പി.പി മുഹമ്മദ് കുഞ്ഞി, കൊതേരി മുഹമ്മദ് ഫൈസി, അബ്ദുല്ല ഫൈസി, ശൈഖ് മുഹമ്മദ് ഫൈസി, മൊയ്തു മൗലവി മക്കിയാട്, ഇബ്രാഹിം ബാഖവി പൊന്ന്യം, ഉസ്മാന് ഹാജി വേങ്ങാട്, ഷരീഫ് ബാഖവി, ആര് അബ്ദുല്ല ഹാജി, മുഹമ്മദ് രാമന്തളി, സലീം ഫൈസി ഇര്‍ഫാനി, റഷീദ് സഅദി മട്ടന്നൂര്‍, ജുനൈദ് സഅദി, സ്വാലിഹ് ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."