HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമെന്നു നമ്പ്യാര്‍ മഹാസഭ
backup
October 25 2016 | 20:10 PM
കണ്ണൂര്‍: പേരിനൊപ്പം ജാതിപ്പേര് വെക്കുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വവും അപലപനീയവുമാണെന്നു നമ്പ്യാര്‍ മഹാസഭ. ജാതി വിവേചനമാണു ജാതിചിന്തക്കു പ്രേരിപ്പിക്കുന്നതെന്നും മുന്നോക്ക സമുദായത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു 10 ശതമാനം സംവരണം നടപ്പിലാക്കി മുഖ്യമന്ത്രി മാതൃക കാണിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ സമസ്ത മേഖലയിലും ജാതി വിവേചനം കാണിച്ചിട്ടു നമുക്കു ജാതിയില്ല എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നതിനു സമമാണെന്നും ഭാരവാഹികളായ രാജേഷ് നമ്പ്യാര്‍, കെ.കെ ചന്ദ്രന്‍ നമ്പ്യാര്‍, ശശിധരന്‍ നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."