ഉപജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി
തളിപ്പറമ്പ് : നോര്‍ത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അള്ളാംകുളം മഹമൂദ് അധ്യക്ഷനായി. തളിപ്പറമ്പ് എ.ഇ.ഒ ശശിധരന്‍, നഗരസഭാ കൗണ്‍സലര്‍മാരായ ഉമ്മര്‍, കെ ഹഫ്‌സത്ത്, ബി.പി.ഒ എസ്.പി രമേശന്‍, എച്ച്.എം ഫോറം കണ്‍വീനര്‍ സി.പി കമലാക്ഷി, വായാട്ടുപറമ്പ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ അഗസ്റ്റിന്‍, ശങ്കരാചാര്യ എം.ഡി മുഹമ്മദ് മുനീര്‍, പി ദിനേശന്‍, പ്രസ് ഫോറം സെക്രട്ടറി രവിചന്ദ്രന്‍ പുളിമ്പറമ്പ്, മൂത്തേടത്ത് എച്ച്.എസ്.എസ് മാനേജര്‍ കെ ശിവശങ്കരപിള്ള, സ്‌കൂള്‍ പാര്‍ലമെന്റ് ലീഡര്‍ കെ അനുരാജ്, ജനറല്‍ കണ്‍വീനര്‍ ടി.പി മായാമണി സ്വാഗതസംഘം കണ്‍വീനര്‍ പി.എന്‍ കമലാക്ഷി സംസാരിച്ചു.
മേള ഇന്ന് അവസാനിക്കും. സമാപന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."