ഒ.എം റോഡ് തകര്‍ന്ന് വര്‍ഷമായിട്ടും നടപടിയില്ല
ഫറോക്ക്: ബേപ്പൂരിന്റെ തെക്കേ അറ്റത്തുനിന്ന് കോഴിക്കോട് നഗരം വരെ നീളുന്ന ഓള്‍ഡ് മിലിറ്ററി (ഒ.എം) റോഡ് തകര്‍ന്നു യാത്ര ദുരിതത്തില്‍. ബേപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തിയായി മുക്കണ്ണിപ്പാലത്തുനിന്ന് ചക്കുംകടവു വരെയുള്ള റോഡാണു പൂര്‍ണമായി തകര്‍ന്നു കാല്‍നടയാത്ര പോലും ദുരിതമായിരിക്കുന്നത്.
കോഴിക്കോട്ടുനിന്ന് ബേപ്പൂരിലേക്കുള്ള പ്രധാനറോഡിനു സമാനമായുള്ള പുരാതന പാതയാണ് ഒ.എം റോഡ്. ജനവാസമേറിയ തീരമേഖലയിലെ ഏറ്റവും കൂടുതല്‍പേര്‍ സഞ്ചരിക്കുന്ന റോഡ് തകര്‍ന്നു വര്‍ഷം പിന്നിട്ടെങ്കിലും പുനര്‍നിര്‍മാണത്തിന് ഇതുവരെ പദ്ധതിയായില്ല. പയ്യാനക്കല്‍ മേഖലയിലാണു റോഡ് കൂടുതലും തകര്‍ന്നത്.
ഇവിടെ മഴ പെയ്താല്‍ കാല്‍നടയും ദുഷ്‌കരമാകുകയാണ്. ഏറെക്കാലമായി നഗരത്തിലേക്ക് പന്നിയങ്കര വഴിയുള്ള സഞ്ചാരം ദുഷ്‌കരമായതോടെ ബേപ്പൂരിലേക്കുള്ള സ്വകാര്യ വാഹനയാത്രികരിലേറെയും കോതിപ്പാലം വഴി ഒ.എം റോഡിനെയാണ് ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."