HOME
DETAILS

വരക്കല്‍ ബലിതര്‍പ്പണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി

  
backup
October 25 2016 | 21:10 PM

%e0%b4%b5%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b2%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%9f


കോഴിക്കോട്: വരക്കല്‍ ബലിതര്‍പ്പണസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബലിതര്‍പ്പണം തടസപ്പെടുത്താന്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയ ചിലര്‍ ഹിന്ദു ഐക്യവേദിയുടെ സഹായത്തോടെ ശ്രമിക്കുന്നതായി സമിതി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍, കണ്‍വീനര്‍ കെ.പി ചന്ദ്രശേഖരന്‍, ട്രസ്റ്റ് അംഗം സുരേഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അമാവാസി, നിത്യബലി കര്‍മങ്ങള്‍ക്ക് വരക്കലില്‍ സൗകര്യമുണ്ട്. 2010ല്‍ ക്ഷേത്രകമ്മിറ്റികള്‍ തമ്മില്‍ ബലിതര്‍പ്പണഭൂമിയിലെ സ്ഥാനങ്ങളെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വരക്കല്‍ ബലിതര്‍പ്പണസമിതിക്കും വരക്കല്‍ ക്ഷേത്രകമ്മിറ്റിക്കും ശ്രീകണ്‌ഠേശ്വര ക്ഷേത്രം കമ്മിറ്റിക്കും പ്രത്യേകം സ്ഥലം അളന്നു തിരിച്ചു കൊടുത്തിരുന്നു. അതുപ്രകാരമാണ് ബലി തര്‍പ്പണം നടത്തിയിരുന്നത്. എന്നാല്‍ ബലിതര്‍പ്പണസമിതിയില്‍ നിന്നു രാജിവച്ചവരും ഹിന്ദു ഐക്യവേദിയുമായി ബന്ധമുള്ള ചിലരും സമിതിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മുന്‍ ട്രസ്റ്റി വത്സകുമാര്‍, ഷാജി എന്നിവരാണ് ഇതിനു പിന്നിലെന്നും ഭാരവാഹികള്‍ ആരോപിച്ചു. 29, 30 തിയതികളിലാണ് തുലാമാസത്തിലെ വാവുബലി വരുന്നത്. ഇതിനായി വരക്കലില്‍ പന്തല്‍ കെട്ടിയപ്പോള്‍ ചിലര്‍  തടസം നിന്നു. പൊലിസിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago