'ദില്‍ന'യും 'മൊഞ്ചത്തി'യും മത്സരിച്ചോടി, ബഷീറിനു തുണയാകാന്‍
മുക്കം: ഇരുവൃക്കകളും തകര്‍ന്ന യുവാവിന്റെ ചികിത്സയിലേക്ക് ബസുകള്‍ ഒരു ദിവസത്തെ സര്‍വിസ് മാറ്റിവച്ചു. എടവണ്ണപ്പാറ-മുക്കം റൂട്ടിലോടുന്ന 'ദില്‍ന', 'മൊഞ്ചത്തി' ബസുകളാണു രണ്ടുവൃക്കകളും തകരാറിലായി ഡയാലിസിസിനു വിധേയനാകുന്ന ചെറുവാടി കോലോത്തുംതൊടിക ബഷീറിന്റെ ചികിത്സാ ധനസമാഹരണത്തിനായി തിങ്കളാഴ്ച സര്‍വിസ് നടത്തിയത്.
ബസുടമകളായ ഒ.സി സദഖത്തുല്ല, ഹൈദര്‍ പുളിക്കല്‍ എന്നിവരും ബസ് തൊഴിലാളികളും നാട്ടുകാരോടൊപ്പം ധനസമാഹരണത്തിനു കൈകോര്‍ക്കുകയായിരുന്നു. ബസുകാരുടെ നല്ല മനസിനു പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തി. പലരും യാത്രാചെലവിനെക്കാളും കൂടുതല്‍ തുക നല്‍കി.
ആറുമാസം മുന്‍പ് ഉപജീവനാര്‍ഥം ഗള്‍ഫിലെത്തിയ ബഷീര്‍ അസുഖത്തെ തുടര്‍ന്നു തിരിച്ചുപോരുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയപ്പോഴാണ് ഇരുവൃക്കകളും തകരാറിലായ വിവരം അറിഞ്ഞത്. ഇതിനകം മൂന്ന് ഡയാലിസിസിനു വിധേയനായ ബഷീറിന്റെ ബയോക്‌സി റിപ്പോര്‍ട്ട് ലഭിച്ചാലേ അസുഖത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയാനാകൂ. വൃക്കകള്‍ മാറ്റിവയ്ക്കാന്‍ പറ്റുമെങ്കില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും വൃക്ക നല്‍കാന്‍ തയാറാണ്. പക്ഷെ ചികിത്സയ്ക്കു വേണ്ട ഭീമമായ സംഖ്യ സ്വരൂപിക്കാന്‍ ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം നെട്ടോട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പഴംപറമ്പ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചികിത്സാ ധനസമാഹരണം നടത്തുന്നത്. ഇവരുടെ അഭ്യര്‍ഥന മാനിച്ചാണ് ബസുടമകളും തൊഴിലാളികളും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പിന്തുണയുമായെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."