ആര്.കെ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട്: പ്രമുഖ പത്രപ്രവര്ത്തകന് ആര്.കെ നമ്പ്യാരുടെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് പ്രസ്ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു.
സോഷ്യലിസ്റ്റ് ചിന്താധാരയുടെ അനുകര്‍ത്താവായ നമ്പ്യാര്‍ പത്രപ്രവര്‍ത്തനം സത്യസന്ധമായ സേവനമായി കണ്ട വ്യക്തിത്വമായിരുന്നുവെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി.എം.കെ പണിക്കര്‍, ഹരിദാസന് പാലയില്‍, കെ.പി വിജയകുമാര്‍, മമ്മദ് കോയ കെ. കിണാശ്ശേരി, സിദ്ധാര്ഥന് പരുത്തിക്കാട്, കെ. നീനി, കെ. ബാബുരാജ്, കെ.വി കുഞ്ഞിരാമന്, പ്രസ്ക്ലബ് സെക്രട്ടറി എന്‍. രാജേഷ്, ഓഫിസ് സെക്രട്ടറി എം. ഉണ്ണികൃഷ്ണന്, ട്രഷറര്‍ പി. വിപുല്‍നാഥ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."