HOME
DETAILS

ഐ.ഒ.സി ഡിപ്പോയിലെ സമരം രണ്ടാം ദിനം ശരിക്കും വലഞ്ഞു; സമരം തീര്‍ന്ന ആശ്വാസത്തില്‍ ജനം

  
backup
October 25 2016 | 21:10 PM

%e0%b4%90-%e0%b4%92-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d




കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫറോക്ക് ഡിപ്പോക്ക് കീഴിലെ ടാങ്കര്‍ ലോറി ഉടമകളുടെയും ജീവനക്കാരുടെയും സമരം ഒത്തുതീര്‍പ്പായതോടെ ഇന്ധന പ്രതിസന്ധിക്ക് വിരാമം. ഇന്ന് ഉച്ചയോടെ ഇന്ധന വിതരണം പൂര്‍വസ്ഥിതിയിലാകും. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇന്നലെ ജില്ലയിലെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നിരുന്നു. നഗരത്തിലെ ഐ.ഒ.സിയുടെ പമ്പുകളെല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ടതോടെ മറ്റു കമ്പനികളുടെ പമ്പുകളെയാണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് മുന്‍പു തന്നെ ഭൂരിഭാഗം പമ്പുകളും അടച്ചു.
ഇതോടെ വാഹനങ്ങളില്‍ ഇന്ധനമില്ലാതെ നൂറുകണക്കിനാളുകളാണ് പെരുവഴിയിലായത്. വൈകിട്ട് സമരം ഒത്തുതീര്‍പ്പായെന്ന വാര്‍ത്ത വന്നതോടെയാണ് ഇവര്‍ക്ക് ആശ്വാസമായി. ഇന്നലെ  തുറന്നു പ്രവര്‍ത്തിച്ച പമ്പുകളിലെല്ലാം രാവിലെ മുതല്‍ തന്നെ നീണ്ടനിരയായിരുന്നു. മറ്റു കമ്പനികളുടെ ലോറികളും സമരത്തില്‍ പങ്കെടുക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ഉച്ചയോടെ നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള തിരക്കാണ് പമ്പുകള്‍ക്ക് മുന്നില്‍ ദൃശ്യമായത്. പലയിടങ്ങളിലും വാഹനങ്ങളുടെ നിര പമ്പുകളില്‍ നിന്ന് റോഡിലേക്കിറങ്ങിയതോടെ ഗതാഗത തടസവും അനുഭവപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago