HOME
DETAILS
MAL
റേഷന്‍ മുന്‍ഗണനാ പട്ടിക; പരാതികള്‍ 30നകം അറിയിക്കണം
backup
October 25 2016 | 21:10 PM
കോഴിക്കോട്: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം-2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് പുതുക്കുന്നതിലേക്കായി മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരായവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, സിവില്‍സപ്ലൈസ് വകുപ്പിന്റെ ഒദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ അക്ഷേപമുള്ളവരെ നേരില്‍ കേള്‍ക്കുന്നതിനു ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെയര്‍മാനായും റേഷനിങ് ഇന്‍സ്പെക്ടര്‍ കണ്‍വീനറായും ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് വ്യക്തമായ മേല്‍വിലാസത്തോട് കൂടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ 30നകം പരാതി സമര്‍പ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."