HOME
DETAILS
MAL
സര്‍ക്കാരിന് ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോകാനാകില്ല: ഉമ്മര്‍ മാസ്റ്റര്‍
backup
October 25 2016 | 21:10 PM
താമരശ്ശേരി: സംസ്ഥാന സര്‍ക്കാരിന് ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുക്കം സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്നും താമരശ്ശേരി സിവില്‍ സ്റ്റേഷന്റെ പരിധിയില്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അഷ്റഫ് മടവൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.എം അബൂബക്കര്‍, എം. മുഹമ്മദ് മുസ്തഫ, സി.ബി മുഹമ്മദ്, അബ്ദുല്ല അരയക്കോട്, റഷീദ് തട്ടൂര്, ഗഫൂര്‍ പന്തീര്‍പാടം, അഷ്റഫ് കാരന്തൂര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."