HOME
DETAILS
MAL
'കുപ്പാടിത്തറ- പടിഞ്ഞാറത്തറ റോഡ് ഗതാഗത യോഗ്യമാക്കണം'
backup
October 25 2016 | 21:10 PM
കുപ്പാടിത്തറ: കുപ്പാടിത്തറ- പടിഞ്ഞാറത്തറ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് മാനിയില്‍ ശാഖ മുസ്ലിം ലീഗ് ജനറല്‍ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി ബാലന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി ആലി അധ്യക്ഷനായി. സി.എ ഹാരിസ്, മഹമൂദ് കുനിയന്‍, എം ഇബ്റാഹീം മുസ്ലിയാര്, കെ.എം.സി.സി പ്രവര്‍ത്തകരായ അക്ബര്‍ ശേഖ്, പി ഹാരിസ്, ഉബൈബ്, ഇ ജാഫര്‍, സി ഉസ്മാന്, ശേഖ് മോയി ഹാജി സംസാരിച്ചു. പുതിയ ഭാരവാഹികളായി ജി ആലി (പ്രസി), സി.എ ബക്കര്‍, ശേഖ് മോയി ഹാജി (വൈ.പ്രസി), സി ഉസ്മാന് (ജന.സെക്ര), ചക്കര ഉസ്മാന്, വട്ട്യന്‍ മൊയ്തു (ജോ.സെക്ര), ശേഖ് ആലി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസര്‍ മടത്തില്‍ മമ്മുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."