HOME
DETAILS
MAL
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍; നടപടിയെടുക്കണമെന്ന്
backup
October 25 2016 | 21:10 PM
വൈത്തിരി: താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നും റേഷന്‍ കാര്‍ഡ് വിതരണത്തിന് മുന്‍പായി ടി.എസ്.ഒ പുറപ്പെടുവിച്ച കരട് റേഷന്‍ കാര്‍ഡ് പട്ടികയിലെ തെറ്റുകള്‍ സാധാരണക്കാര്‍ക്ക് ദുരിതമാകുകയാണെന്നും ഇത് പരിഹരിക്കണമെന്നും ജനതാദള്‍ യുനൈറ്റഡ് വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില്‍ കാര്‍ഡ് പരിശോധനയ്ക്കായി നിരവധി പേര് വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസില്‍ കയറി ഇറങ്ങുന്ന ദുരവസ്ഥ പരിഹരിക്കണം. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ പി.ജെ ബേബി അധ്യക്ഷനായി. എന്‍.കെ ജോതിഷ് കുമാര്‍, എ.പി വിമല, സി.പി അഷ്റഫ്, കെ.പി അബ്ദുറഹ്മാന്, അനില തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."