കലക്ടറേറ്റിലെ ഒഴിവാക്കിയ വാഹനങ്ങള്‍; തുരുമ്പെടുക്കുന്നത് ലക്ഷങ്ങള്‍
കല്‍പ്പറ്റ: ജില്ലാ കലക്ടറേറ്റ് കോംപൗണ്ടില്‍ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് ഒഴിവാക്കിയ വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. വര്‍ഷങ്ങളായി കിടക്കുന്ന ജീപ്പ്, കാര്‍, റോഡ് റോളര്‍ തുടങ്ങിയ വാഹനങ്ങളാണ് കാടുകയറിയും തുരമ്പെടുത്തും ഉപയോഗ ശൂന്യമായിരിക്കുന്നത്.
ഇരുമ്പ് വിലക്ക് നല്കാനല്ലാതെ ഈ വാഹനങ്ങള്‍ മറ്റൊന്നിനും ഉപയോഗിക്കാന്‍ കഴിയില്ല. കട്ടപുറത്തായവാഹനങ്ങളിലെ ബാറ്ററി ഉള്‍പെടെയുള്ളവ നഷ്ടപ്പെട്ട നിലയിലാണ്. സാധാരണ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പകരം വാഹനം എത്തുമ്പോള്‍ ലേലം ചെയ്യുകയാണ് പതിവ്.
എന്നാല്‍ നിലവില്‍ ഇത്തരം ലേലങ്ങള്‍ നടക്കുന്നില്ല. ഇതോടെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരവധി വാഹനങ്ങള്‍ കട്ടപ്പുറത്തായത്. പുതിയ വാഹനങ്ങള്‍ എത്തിയതോടെ കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടതും പൊലിസ്, ആര്.ടി.ഒ വിഭാഗങ്ങള്‍ പിടിച്ചെടുത്തതുമായ വാഹനങ്ങളാണ് നശിക്കുന്നത്. ഇതു നേരത്തെ ലേലം ചെയ്തിരുന്നെങ്കില്‍ ലക്ഷങ്ങള്‍ സര്‍ക്കാരിന് ലഭിക്കുമായിരുന്നു. പുത്തൂര്‍വയല്‍ എ.ആര്.ക്യാംപ് ഗ്രൗണ്ടിലും നിരവധി വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നുണ്ട്. വാഹനങ്ങള്‍ കട്ടപ്പുറത്തായ സ്ഥലങ്ങള്‍ കാടുകയറി മറ്റൊന്നിനും ഉപയോഗിക്കാനും കഴിയാത്ത സ്ഥിതിയാണ്. ഇരുമ്പ് വിലക്ക് ഇവ ലേലം ചെയ്താല്‍ സ്ഥല സൗകര്യമാകുകയും വിവിധ ആവശ്യങ്ങള്‍ക്ക് കലക്ടറേറ്റിലെത്തുന്നവര്ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."