HOME
DETAILS
MAL
ദീപാവലി; വനമേഖലയില്‍ പടക്കം പൊട്ടിക്കരുത്
backup
October 25 2016 | 21:10 PM
ഊട്ടി: നീലഗിരി ജില്ലയിലെ വനമേഖലകളില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പി.ശങ്കര്‍ അറിയിച്ചു. വനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകളിലും സ്വകാര്യ ബസുകളിലും ദീപാവലിയോട് അനുബന്ധിച്ച് പടക്കങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആര്.ടി.ഒ വെങ്കിട്ടരാമനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."