മൈസൂര്‍ റോഡിലെ അനധികൃത കൈയേറ്റം നഗരസഭയ്ക്ക് നിസംഗത
മാനന്തവാടി: നഗരത്തില്‍ വ്യാപകമായി അനധികൃത കയ്യേറ്റങ്ങളും കച്ചവടവും ഫുട്പാത്ത് കച്ചവടവുമെല്ലാം നഗരസഭയും റവന്യു വകുപ്പും ചേര്‍ന്ന് പൊളിച്ച് നീക്കിയെങ്കിലും മൈസൂരു റോഡിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുയരുന്നു.
ഇവിടെയുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് നിയമങ്ങളെല്ലാം ലംഘിച്ച് കൊണ്ട് കച്ചവടം പൊടിപൊടിക്കുന്നത്.
കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്കായി നല്‍കിയ പ്ലാനില്‍ പാര്‍ക്കിങ് ഏരിയയായി രേഖപ്പെടുത്തിയ സ്ഥലങ്ങളിലാണ് സാധനങ്ങള്‍ മുഴുവനായി ഇറക്കി വച്ചിരിക്കുന്നത്.
നഗരത്തിലെ മറ്റ് ഭാഗങ്ങളിലെല്ലാം ചെറിയ കടകള്‍ക്ക് മുന്നില്‍ മഴയും, വെയിലും ഏല്‍ക്കാതിരിക്കാനായി സ്ഥാപിച്ച ചെറിയ ഷീറ്റുകള്‍ പോലും പൊളിച്ച് മാറ്റിയപ്പോഴും ഇത്രയും വലിയ നിയമലംഘനം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പാര്‍ക്കിങ് ഏരിയ മുഴുവനായി ഷീറ്റിട്ട് ഇതിന് കീഴിലാണ് കടകളിലെ സാധനങ്ങള്‍ ഇറക്കി വച്ചിരിക്കുന്നത്.
പല കടകളുടെയും കൗണ്ടര്‍ പോലും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചായക്കടപോലും പാര്‍ക്കിങ് ഏരിയയിലാണ്.
നിരവധി സാധനങ്ങളാണ് ഇവിടെ നിര്‍ത്തിവച്ചിരിക്കുന്നത്. അതേസമയം ഉന്ത് വണ്ടി കച്ചവടക്കാരെ പോലും ഒഴിപ്പിക്കാന്‍ ആവേശം കാണിച്ച അധികൃതര്‍ ഇത്രയും വലിയ നിയമലംഘനം ഉണ്ടായിട്ടും പ്രതികരിക്കാത്തത് നഗരസഭ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണെന്നതിനാലാണെന്നും ആരോപണമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."