HOME
DETAILS
MAL
മുള ഉല്പന്ന പരിശീലനം ആരംഭിച്ചു
backup
October 25 2016 | 21:10 PM
കല്‍പ്പറ്റ: സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്മെന്റ് ആദിവാസി വികസനത്തിനു വേണ്ടി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടെ മുള ഉല്പന്ന നിര്‍മാണത്തില്‍ പരിശീലനമാരംഭിച്ചു. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വഹിച്ചു. ഡി.വൈ.ഡി ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അംബി ചിറയില്‍ അധ്യക്ഷനായി. കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജ്കുമാര് മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ വര്‍ക്കര്‍ അക്ബര്‍ അലി, എന്‍.വൈ.കെ എന്‍.എസ്.വി അബൂബക്കര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ഡി.വൈ.ഡി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജയശ്രീ സ്വാഗതവും എന്‍.വൈ.കെ.എന്‍.എസ്.വി ടി.എസ് സജീഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."