HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയാള്‍ക്ക് 10 വര്‍ഷം തടവ്
backup
October 25 2016 | 21:10 PM
ഊട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത കേസില്‍ ഊട്ടി വനിതാ കോടതി യുവാവിന് 10 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഊട്ടി സ്വദേശിനിയായ 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് ഊട്ടി ദൊഡപേട്ട സ്വദേശി മനോജി(25)നെ കോടതി ശിക്ഷിച്ചത്.
ജഡ്ജി സര്വമംഗളയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പാലടയിലെ സ്വകാര്യ തോട്ടത്തില്‍ ജോലിക്ക് പോയിരുന്ന ഇരുവരും പ്രണയത്തിലാവുകയും തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയായിരുന്നു. ബന്ധുക്കള്‍ ഊട്ടി പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."