വിടവാങ്ങിയത് കല്‍പ്പറ്റയിലെ മുക്രി ഉസ്താദ്
കല്‍പ്പറ്റ: വിടവാങ്ങിയത് കല്‍പ്പറ്റക്കാരുടെ സ്വന്തം മുക്രി ഉസ്താദ്. ഇന്നലെ അന്തരിച്ച പി.സി ഖാസിം മുസ്‌ലിയാര്‍ 46 വര്‍ഷമായി കല്‍പ്പറ്റ വലിയ പള്ളിയിലെ പള്ളിപരിപാലകനായും മുഅദ്ദിനായും മുഅല്ലിമായും സേവനമനുഷ്ഠിച്ച വ്യക്തിത്വമാണ്. തന്റെ 12ാം വയസില്‍ കീഴ്‌ശ്ശേരി കുഴിമണ്ണയില്‍ നിന്നും പഠനത്തിനായി കല്‍പ്പറ്റ മുഹമ്മദ് മുസ്‌ലിയാരുടെ അരികിലെത്തിയ ഖാസിം മുസ്‌ലിയാര്‍ പഠനം പൂര്‍ത്തിയാക്കി 20ാം വയസില്‍ കല്‍പ്പറ്റ പള്ളിയില്‍ തന്നെ മുഅദ്ദിനായി ജോലി ആരംഭിച്ചു.
തുടര്‍ന്ന് 46 വര്‍ഷത്തോളം പള്ളിയുടെ പരിപാലന ചുമതല വഹിച്ചത് ഖാസിം മുസ്‌ലിയാരാണ്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഉസ്താദ് ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് വരെ കല്‍പ്പറ്റക്കാരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഉസ്താദ് ഉണ്ടായിരുന്നു.
നഗരത്തിലെ എല്ലാവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ഉസ്താദിന്റെ മരണ വിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. വൈകിട്ട് നാലോടെ കല്‍പ്പറ്റ മൈതാനി പള്ളിയില്‍ നടന്ന ജനാസ നിസ്‌കാരത്തിന് പങ്കെടുത്ത ജനബാഹുല്യം മാത്രം മതി കല്‍പ്പറ്റക്കാര്‍ക്ക് തങ്ങളുടെ മുക്രി ഉസ്താദിനോടുള്ള ആദരവ് മനസിലാക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."