HOME
DETAILS

15 മാസത്തെ ദുരിതത്തിനൊടുവില്‍ മലയാളികളടക്കമുള്ള 72 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴി തുറന്നു

  
backup
October 26 2016 | 06:10 AM

15-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5

റിയാദ്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഒടുവില്‍ നാട്ടിലേക്ക് തിരിക്കാന്‍ വഴി തെളിഞ്ഞു. ഇന്ത്യന്‍ എംബസിയുടെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും നിരന്തര ഫലമാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മോചനത്തിനുള്ള വഴി തെളിഞ്ഞത്. 14 മാസമായി ശമ്പളമില്ലാതെ റിയാദിലെ ക്യാംപില്‍ ദുരിതത്തിലായ 72 ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ഒടുവില്‍ എക്‌സിറ്റ് നല്‍കാന്‍ കമ്പനി തയ്യാറായത്. ഇതില്‍ അഞ്ചു പേര്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയും ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളിലുമായി യാത്ര തിരിക്കം.

ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ 72 തൊഴിലാളികളാണ് ദുരിതക്കയത്തില്‍ റിയാദ് എക്‌സിറ്റ് എട്ടിനടുത്തുള്ള ക്യാംപില്‍ കഴിഞ്ഞിരുന്നത്. എന്‍ജിനീയര്‍മാര്‍, മെക്കാനിക്കുകള്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരടങ്ങുന്ന തൊഴിലാളികളാണ് ഇതില്‍ ഭൂരിഭാഗവും. കേരളം, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, ഒറീസ, മഹാരാഷ്ട്ര പഞ്ചാബ് തുടങ്ങിയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.

റിയാദിലെ കിംഗ് അബ്ദുല്ല സാമ്പത്തിക നഗരിയിലെ ജോലിക്കായാണ് ദുബായില്‍ തൊഴിലാളികളെ ഇവിടേക്ക് എത്തിച്ചിരുന്നത്. മറ്റു പല പ്രോജക്ടുകളും എടുത്തു നടത്തിയിരിന്ന കമ്പനിക്കു അടുത്തിടെ പുതിയ പദ്ധതികളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. സെപ്തംബര്‍ അവസാനത്തോടെ തൊഴിലാളികളുടെ ബാധ്യതകള്‍ തീര്‍ത്തു കൊടുക്കുമെന്ന കമ്പനി തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് കമ്പനി ഇതില്‍ നിന്നും പിന്‍ വലിഞ്ഞതിനാല്‍ ഇവരുടെ യാത്ര തടസ്സപ്പെടുകയായിരുന്നു. ഇവരുടെ ദാരുണ അവസ്ഥക്ക് പരിഹാരം കാണാന്‍ റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ദുബൈ കോണ്‍സുലേറ്റുമായും റിയാദ് ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് പോകാന്‍ വഴിതെളിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ആഗസ്റ്റ് മുതല്‍ ആരുടെയും ഇഖാമയും പുതുക്കി നല്‍കിയിരുന്നില്ല. ചര്‍ച്ചകള്‍ക്കൊടുവില്‍ തൊഴിലാളികളുടെ ഇഖാമ പിഴകള്‍ തീര്‍ത്ത് ഒരു മാസത്തെ ശമ്പളവും ടിക്കറ്റുമാണ് കമ്പനി ഇപ്പോള്‍ നല്‍കിയത്.

അതിനിടെ, ഇവര്‍ താമസിക്കുന്ന കെട്ടിടത്തിനു വാടക നല്‍കാത്തതിനാല്‍ കെട്ടിട ഉടമ ഇറക്കി വിടാന്‍ ശ്രമം നടത്തിയിരന്നെങ്കിലും തൊഴിലാളികളുടെ കണ്ണീരിനു മുന്നില്‍ അവര്‍ പിന്‍വാങ്ങുകയായിരുന്നു. മാത്രമല്ല, ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മാനേജരെ തടഞ്ഞു വെക്കുകയും അവസാനം പൊലിസെത്തി മധ്യസ്ഥ ചര്‍ച്ചയില്‍ ശമ്പളം നല്‍കാമെന്ന വ്യവസ്ഥ അംഗീകരിച്ചതിരുന്നെങ്കിലും അത് ഇത് വരെ പാലിക്കാന്‍ കമ്പനി തയ്യാറായാകാത്തതിനെ തുടര്‍ന്നാണ് ഇവരുടെ ജീവിതം ദുരിതക്കയത്തിലായത്. അദ്ധ്വാനിച്ച വേതന കുടിശിക മുഴുവന്‍ ലഭിച്ചിലെങ്കിലും ഒരു വര്‍ഷത്തിലധികമായുള്ള ദുരിതത്തില്‍ നിന്നും മോചനമാക്കുന്ന ആശ്വാസത്തിലാണ് തൊഴിലാളികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  10 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  21 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  24 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  39 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  44 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago