HOME
DETAILS
MAL
മ്യാന്മറിലും നിക്കോബാറിലും ഭൂചലനം
backup
October 26 2016 | 06:10 AM
ന്യൂഡല്‍ഹി: മ്യാന്മറിലും നിക്കോബാറിലും ഭൂചലനം. രണ്ടിടങ്ങളിലും വ്യത്യസ്ഥ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
നിക്കോബാറിലാണ് ആദ്യ ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 3.30 ഓടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി.
മ്യാന്മറില് രാവിലെ 7.52 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ ഉണ്ടായത്.
നിക്കോബാറില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 10 കിലോമീറ്റര്‍ അകലെയും മ്യാന്‍മറിലുണ്ടായ ഭൂചനത്തിന്റെത് 90 കിലോമീറ്റര്‍ അകലെയാണെന്നും ഇന്ത്യന്‍ കാലാവസ്ഥാ ഗവേഷണ വിഭാഗം അറിയിച്ചു. രണ്ട് ഭൂചലനങ്ങളിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."