HOME
DETAILS
MAL
വീടിനകത്ത് പണം വെച്ച് ചീട്ട് കളിച്ച പത്ത് പേര്‍ 2.57ലക്ഷവുമായി പിടിയില്‍
backup
October 26 2016 | 18:10 PM
മന്ദലാംകുന്ന്: വീടിനകത്ത് പണം വെച്ച് ചീട്ട് കളിച്ച പത്ത് പേര്‍ 2.57ലക്ഷവുമായി പിടിയില്‍. സെയ്തലവി, ഷെബിന്‍, മുഹമ്മദ് റഫീക്ക്, ഫൈസല്‍, ഷാഹുല്‍ ഹമീദ്, ഷെറീഫ്, ഷാനു, അലി, ഹനീഫ, ബാബു അകലാട് എന്നിവരെയാണ് ചാവക്കാട് പൊലിസ് പിടികൂടിയത്. അകലാട് ബദര്‍ പള്ളിക്ക് സമീപമാണ് സംഭവം. പന്ത്രണ്ട് അംഗ സംഘത്തില്‍ രണ്ട് പേര്‍ ഓടി രക്ഷപെട്ടു.
കളിക്കാനത്തെിയവരുടെ നിരവധി ബൈക്കുകളും കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ ലക്ഷങ്ങള്‍ വച്ച് ചീട്ടുകളി നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി വീടും പരിസരവും പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."