സി.പി.എം മേഖല ജാഥക്ക് സ്വീകരണം നല്‍കി
കയ്പമംഗലം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കുമെതിരെ നടത്തുന്ന സി.പി.എം തെക്കന്‍ മേഖല ജാഥക്ക് പെരിഞ്ഞനത്ത് സ്വീകരണം നല്‍കി. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ സി.പി.എം ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ യു.പി ജോസഫ്, ജാഥാ മാനേജര്‍ കെ.കെ രാമചന്ദ്രന്‍, ജാഥ അംഗങ്ങളായ പി.കെ ഡേവിസ്, ബാബു പാലിശ്ശേരി, കെ.വി പീതാംബരന്‍, ആര്‍.ബിന്ദു, പി.കെ ശിവരാമന്‍, പി.കെ ചന്ദ്രശേഖരന്‍, പി.കെ അറുമുഖന്‍, കെ.കെ അബീദലി എന്നിവര്‍ സംസാരിച്ചു.
ചാവക്കാട്: മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍ ബാലന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ചാവക്കാട് ഏരിയായിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ഇന്നലെ രാവിലെ ചാവക്കാട് നഗരത്തില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി എം.കൃഷ്ണദാസ്, നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, ടി.ടി ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ ജാഥയെ വരവേറ്റു. തുടര്‍ന്ന് ചേര്‍ന്ന സ്വീകരണ പൊതുയോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷനായി. എം.കൃഷ്ണദാസ്, ടി.ടി ശിവദാസ്, എ.എച്ച് അക്ബര്‍, എം.ആര്‍ രാധാകൃഷ്ണന്‍, കെ.കെ മുബാറക്, നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ മഞ്ജുഷാ സുരേഷ്, ഷീജ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. പി.വി സുരേഷ്‌കുമാര്‍ സ്വാഗതവും, കെ.എം അലി നന്ദിയും പറഞ്ഞു. എടക്കഴിയൂര്‍ പഞ്ചവടയില്‍ പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍.കെ ഗോപി അധ്യക്ഷനായി. സൗത്ത് ലോക്കല്‍ സെക്രട്ടറി ടി.വി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ് അധ്യക്ഷനായി. സി.ടി സോമരാജ്, എ.ടി ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. വി.അപ്പു സ്വാഗതം പറഞ്ഞു. വടക്കേക്കാട് നായരങ്ങാടിയില്‍ കെ.എ സുകുമാരന്‍ അധ്യക്ഷനായി. ഷംസു കല്ലൂര്‍ സംസാരിച്ചു. അഷറഫ് പാവൂരയില്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."