റേഷന്‍ വിഹിതം: യു.ഡി.എഫ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
കയ്പമംഗലം: സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിഹിതം അട്ടിമറിച്ചെന്നാരോപിച്ച് യു.ഡി.എഫ് എടത്തിരുത്തി, ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
എടത്തിരുത്തി സൊസൈറ്റി പരിസരത്ത് നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ എടത്തിരുത്തി പഞ്ചായത്ത് ഓഫിസിന് മുന്‍പിലാണ് കോലം കത്തിച്ചത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡി.ഡി.സി ജനറല്‍ സെക്രട്ടറി അനില്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ പ്രകാശന് അധ്യക്ഷനായി.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സല്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളി, മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ്, കെ.കെ ഷറാഫുദ്ദീന്, കെ.കെ രാജേന്ദ്രന്, എ.കെ ജമാല്‍, ലൈല മജിദ്, അഡ്വ. ഡേവിസ് മാളിയേക്കല്‍, ജലീല്‍ പുതിയവീട്ടില്‍, കെ.കെ അന്‍വര്‍, പി.ഡി സജീവ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."