'നാദവിസ്മയം ലഹരി വിമുക്തം' മെഗാവയലിന്‍ പരിപാടി
കുന്നംകുളം : മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍കരണ സന്ദേശവുമായ് കുന്നംകുളത്ത് വിദ്യാര്‍ഥികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം പൊലിസിന്റെ സഹകരണത്തോടെയാണ് പരിപാടി. നവംബര്‍ 7 ന് ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'നാദവിസ്മയം ലഹരി വിമുക്തം ' എന്ന പരിപാടിയില്‍ പ്രശസ്ത വയലനിസ്റ്റ് ബാല ബാസ്‌ക്കര്‍ പങ്കെടുക്കും. നൂറോളം വയലിന്‍ വിദ്യാര്‍ഥികള്‍ ഒരേ വേദിയില്‍ അദ്ദേഹത്തോടൊപ്പം അണിനിരക്കും. തൃശൂര്‍ ജില്ലാ റൂറല്‍ പൊലിസ് അവതരിപ്പിക്കുന്ന ഗാനമേളയാണ് പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വയലിന്‍ വിദ്യാര്‍ഥികള്‍ 9633260000 നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റോയല്‍ എന്‍ജിനിയറിങ് കോളജില്‍ നടന്ന ചടങ്ങില്‍ ലോഗോ ഡി.വൈ.എസ്.പി പി.വിശ്വംബരന്‍ ലാവിഷ് ഗ്രൂപ്പ് ഉടമ ടി.എല്‍ ഔസേപ്പിന് നല്‍കി പ്രകാശനം ചൈയ്തു. ലെബീബ് ഹസ്സന്‍ അധ്യക്ഷനായി. എസ്.പി ബാലസുബ്രമണ്യന്‍, സി.കെ ബിനോജ്, വി.പി സലീം, മൊയ്തുണ്ണി എന്‍.വി, സി.ഗീരീഷ്‌കുമാര്‍, എം.ബിജുബാല്‍, അനൂജ് സി.കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."