വെങ്കിടങ്ങ് വൈദ്യുതി സെക്ഷനില്‍ ഒരു ലക്ഷത്തിന്റെ നഷ്ടം
വെങ്കിടങ്ങ്: വഴിതെറ്റി വന്ന കണ്ടെയ്നര്‍ ലോറി വൈദ്യുതി ഉപകരണങ്ങള്‍ കേടുവരുത്തിയതില്‍ വെങ്കിടങ്ങ് സെക്ഷനില്‍ മാത്രം ഒരു ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി വെങ്കിടങ്ങ് വൈദ്യുതി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
നൂറില്‍ പരം സര്‍വീസ് വയറുകള്‍ പൊട്ടിയതായും, ഒരു പോസ്റ്റും പല സ്റ്റേ വയറുകളും പൊട്ടി നശിച്ചതായും, വൈകിട്ട് 6 മണിയോടെ അതുവരെ തകരാറുകള്‍ പരിഹരിച്ച സ്ഥലങ്ങളില്‍ വൈദ്യുതി ലയിന്‍ ചാര്‍ജ് ചെയ്തതായും അദ്ദേഹം പറഞ്ഞു. സര്‍വീസ് വയറുകള്‍ പൊട്ടിയതിനാല്‍ പുലര്‍ച്ചെ മുതല്‍ വൈദ്യുതി നിലച്ചത് ഒരു അവധി ദിനത്തിന്റെ പ്രതീതിയാണ് മേഖലയിലെ കച്ചവട സ്ഥാപനങ്ങളിലുണ്ടായത്.
റേഷന്‍ കാര്‍ഡില്‍ തെറ്റ് തിരുത്താന്‍ വന്നവരാണ് ഏറെയും കഷ്ടത്തിലായത്. ഫോട്ടോ കോപ്പിയെടുക്കാന്‍ കഴിയാതെ പലര്‍ക്കും മടങ്ങേണ്ടി വന്നു. വൈദ്യുതി ബോര്ഡിനുണ്ടായതിനേക്കാള് നഷ്ടമുണ്ടായതെന്ന് കച്ചവടക്കാരും നാട്ടുകാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."