മുന്‍ഗണന കാര്‍ഡുകളില്‍ പച്ചസീല്‍ പതിപ്പിച്ച് നല്‍കും
വടക്കാഞ്ചേരി: ഭക്ഷ്യ ഭദ്രതാ നിയമം 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള മുന്‍ഗണനാ പട്ടിക പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശമനമാകുന്നു. റേഷന്‍ കാര്‍ഡ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്ത വലിയ ജനകീയ ദുരിതത്തിന് പരിഹാരമാകുമ്പോള്‍ ഏറെ ആശ്വാസത്തിലാണ് അധികൃതര്‍. പഞ്ചായത്ത് വില്ലേജ് ഓഫിസുകളില്‍ പരാതി സ്വീകരിക്കാന്‍ ആരംഭിച്ചതും നവംബര്‍ 5 വരെ സമയം നീട്ടി നല്‍കിയതുമാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നത്. അതിനിടെ പുതിയ കരട് മുന്‍ഗണന എ.എ.വൈ ലിസ്റ്റ് പ്രകാരമുള്ള റേഷന്‍ കാര്‍ഡുകളില്‍ പച്ച നിറത്തിലുള്ള സീല്‍ പതിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. കാര്‍ഡിന്റെ ഒന്നാം പേജിലാണ് സീല്‍ പതിപ്പിച്ച് നല്‍കുക. ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ ബന്ധപ്പെട്ട റേഷന്‍ കടകളില്‍ കാര്‍ഡ് എത്രയും പെട്ടെന്ന് ഏല്‍പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.അയ്യപ്പദാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."