ഇരുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു
കൊടുങ്ങല്ലൂര്‍: പഴയ ഇരുനില കെട്ടിടം അറ്റകുറ്റപണികള്‍ നടത്തുന്നതിനിടയില്‍ ഒരു വശത്തേക്ക് ചരിഞ്ഞു. അപകടത്തിലായ കെട്ടിടം വൈകീട്ടോടെ പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പൊളിച്ച് മാറ്റി. എടവിലങ്ങ് കാര സെന്ററില്‍ നിലനിന്നിരുന്ന സ്വകാര്യ വ്യക്തിയുടെ ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് പൊളിച്ചു നീക്കിയത്. കാലപ്പഴക്കം മൂലം കഴിഞ്ഞ കുറേക്കാലമായി അടഞ്ഞുകിടന്നിരുന്ന കെട്ടിടം പുതുക്കുന്നതിനായി അറ്റകുറ്റപണികള്‍ നടക്കുന്നതിനിടയില്‍ ബുധനാഴ്ച രാവിലെ ഒരുവശത്തേക്ക് ചെരിയുകയായിരുന്നു. ഇതോടെ നിരവധി യാത്രക്കാരും നാട്ടുകാരും കടന്നുപോകുന്ന വഴിയരികിലുള്ള കെട്ടിടം അപകട ഭീഷണിയുയര്‍ത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലിസും, ഫയര്‍ഫോഴ്സും, പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചു. വൈകീട്ടോടെ കെട്ടിടം അപകടാവസ്ഥയിലേക്ക് നീങ്ങളയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കെട്ടിടം ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."