എസ്.കെ.എസ്.എസ്.എഫ് തുറന്ന ചര്‍ച നവംബര്‍ ഒന്‍പതിന് ഒറ്റപ്പാലത്ത്
പാലക്കാട്: ഭാരതത്തിന്റെ പാരമ്പര്യത്തേയും പൈതൃകത്തേയും ചോദ്യം ചെയ്യുന്ന വിധത്തില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്ത്വത്തിന്റെ കടക്കല്‍ കത്തിവച്ച് ആസൂത്രിതമായി പാര്‍ട്ടി അജണ്ട നടപ്പിലാക്കാനും ഏകസിവില്‍കോഡ് നടപ്പിലാക്കാനും ഭരണസിരാ കേന്ദ്രങ്ങളില്‍ വിരാചിക്കുന്നവര്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ എസ്.കെ.എസ്. എസ്.എഫ്. പാലക്കാട് ജില്ലാ കമ്മിറ്റി വിവിധ രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ചു നവംബര്‍ 9 ബുധന്‍ വൈകുന്നേരം മൂന്നിന് ഒറ്റപ്പാലം ബസ്റ്റാന്‍ഡ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തുറന്ന ചര്‍ച്ച സംഘടിപ്പിക്കും. അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും.
വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം മോഡറേറ്റര്‍ ആയിരിക്കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷയായി. മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഹബീബ് ഫൈസി കോട്ടോപ്പാടം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സൈദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഇരുമ്പകശ്ശേരി, കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍, ടി.കെ. സുബൈര്‍ മൗലവി പുല്ലിശ്ശേരി, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ശമീര്‍ മാസ്റ്റര്‍ തെയ്യോട്ടുച്ചിറ, ബാബുമാസ്റ്റര്‍ കാട്ടുകുളം, നിഷാദ് പട്ടാമ്പി, ഫൈസല്‍ അന്‍വരി മുക്കാലി, ഖാജാഹുസൈന്‍ ഉലൂമി കോട്ടത്തറ, താജുദ്ധീന്‍ സിദ്ധീഖി പള്ളിക്കുളം, സജീര്‍ പേഴുംകര സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ ഫൈസി കോട്ടോപ്പാടം സ്വാഗതവും റഹീം ഫൈസി അക്കിപ്പാടം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."