റേഷന്‍ വിതരണ പ്രതിസന്ധി; യൂത്ത് ലീഗ് സപ്ലൈ ഓഫിസുകളിലേക്ക് മാര്ച് നടത്തി
പാലക്കാട്: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരില്‍ പ്രതിസന്ധിയിലായ റേഷന്‍ വിതരണം പുനഃസ്ഥാപിക്കണണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ സപ്ലൈ ഓഫിസുകളിലേക്ക് യൂത്ത്ലീഗ് മാര്‍ച്ച് നടത്തി. പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പട്ടാമ്പി , തൃത്താല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. സി.എ റാസി അധ്യക്ഷനായി. എം.എ സമദ് മുഖ്യ പ്രഭാഷണം നടത്തി.
മണ്ണാര്‍ക്കാട്, കോങ്ങാട് മണ്ഡലം കമ്മിറ്റികള്‍ മണ്ണാര്‍ക്കാട് സപ്ലൈ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അര്‍സല്‍ എരേരത്ത് അധ്യക്ഷനായി. റഷീദ് ആലായന്‍ മുഖ്യപ്രഭാഷണം നടത്തി. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങള്‍ ഒറ്റപ്പാലത്ത് നടത്തിയ മാര്‍ച്ച് പി.എ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫാറൂഖ് അധ്യക്ഷനായി. എം.എസ് നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. ചിറ്റൂരില്‍ സി.എ സാജിത് ഉദ്ഘാടനം ചെയ്തു. ഖുത്ബുദ്ധീന് അധ്യക്ഷനായി. പി.പി അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. ആലത്തൂരില്‍ നടന്ന മാര്‍ച്ച് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. എസ്.ഫഹദ് അധ്യക്ഷനായി. സക്കരിയ കൊടുമുണ്ട മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."