ഗവര്‍ണര്‍ ജവഹര്‍നഗര്‍ എല്‍.പി.സ്‌കൂളില്‍ വോട്ടുചെയ്യും; ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍, വി.എസ് അമ്പലപ്പുഴയില്‍
തിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവം അടക്കമുളള പ്രമുഖര്‍ ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കും. ഗവര്‍ണര്‍ പി.സദാശിവവും പത്‌നിയും ഇന്നു രാവിലെ എട്ട് മണിക്ക് ജവഹര്‍ നഗര്‍ എല്‍.പി എസില്‍ എത്തി വോട്ട് രേഖപ്പെടുത്തും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലാണ് വോട്ട് ചെയ്യാന്‍ എത്തുക. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഭാര്യയും മകനും അമ്പലപ്പുഴ മണ്ഡലത്തിലാണ് വോട്ട്. വോട്ട് രേഖപ്പെടുത്തുന്നതിനായി അദ്ദേഹവും കുടുംബവും ഇന്നലെ തന്നെ പറവൂരിലെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഭാര്യയും കുന്നുകഴി എല്‍.പി സ്‌കൂളില്‍ രാവിലെ 10.30 ന് വോട്ട് ചെയ്യാന്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും കുടുംബവും ജഗതി എല്‍.പി എസില്‍ രാവിലെ 10 മണിക്ക് വോട്ട് ചെയ്യാന്‍ എത്തും.
സ്പീക്കര്‍ എന്‍ ശക്തന്‍ നേമം മണ്ഡലത്തിലെ പാങ്ങോട് യു.പി.എസില്‍ ഉച്ചയ്ക്ക് 12 മണിക്ക് വോട്ട് ചെയ്യാന്‍ എത്തും. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ ബൂത്തില്‍ വൈകിട്ട് നാലു മണിക്ക് എത്തി വോട്ട് ചെയ്യും. ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറും ഭാര്യയും ശാസ്തമംഗലം എന്‍.എസ്.എസ് സ്‌കൂളില്‍ രാവിലെ 7.15 ന് വോട്ട് ചെയ്യാന്‍ എത്തിച്ചേരും.
ചലച്ചിത്ര താരവും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി ശാസ്തമംഗലം എന്‍. എസ്.എസ് സ്‌കൂളിലാവും വോട്ട് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."