റേഷന്‍ കടകള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫും ധര്‍ണ നടത്തുമെന്ന്
പാലക്കാട്: എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നടക്കുന്ന ബഹുജനമാര്‍ച്ചും പൊതുയോഗങ്ങളും 29ന് വൈകുന്നേരം അഞ്ചിന് നടക്കുമെന്ന് വി ചാമുണ്ണി അറിയിച്ചു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പേരില്‍ കേരളീയര്‍ക്ക് റേഷന്‍ വിഹിതം ഇല്ലാതാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തിന് ദോഷകരമായ വ്യവസ്ഥകള്‍ മാറ്റണമെന്നാവശ്യപ്പെട്ടുമാണ് ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നത്.
2013 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കാത്തതാണ് റേഷന്‍ കാര്യത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും വസ്തുത മറച്ചുവച്ച് പ്രതിപക്ഷവും വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാരും നടത്തുന്ന ജനവിരുദ്ധ നടപടികളെ അനുകൂലിക്കുന്ന ബി.ജെ.പിയും നടത്തുന്ന കളള പ്രചരണങ്ങള്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം ശക്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൊതുജനങ്ങള്‍ പിന്തുണ നല്‍കണമെന്നും ചാമുണ്ണി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."