ഓഹരി വില്പന നിര്‍ത്തിവെക്കണമെന്ന്
ഷൊര്‍ണൂര്‍: പൊതുമേഖല സ്ഥാപനമായ കഞ്ചിക്കേട്ടെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില്പന നിര്‍ത്തിവെക്കണമെന്ന് ഷൊര്‍ണൂരില്‍ ചേര്‍ന്ന ആള് ഇന്ത്യ സെന്റര്‍ ഓഫ് ട്രേഡ് യൂനിയന്‍സ് (എ.ഐ.സി.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് ഏറെ അഭിമാനകരമായ ഈ കമ്പനിയില്‍ പതിനായിരത്തോളം പേര് ജോലി ചെയ്യുകയാണ് കഞ്ചിക്കോട്ടെ കമ്പനിയില്‍ കരാര്‍ തൊഴിലാളികളടക്കം അഞ്ഞൂറോളം പേര് ജോലിചെയ്യുന്ന കമ്പനി സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുമ്പോള്‍ ജീവനക്കാര്‍ക്ക് ഏറെ ആശങ്കയാണ്. സമ്മേളനം വിലയിരുത്തി.
വി.കെ.രാജേന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.വി. കുഞ്ഞു കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. ഉണ്ണികൃഷ്ണന്, പി. കലാധരന്‍, കെ. അരവിന്ദാക്ഷന്, മിനി രാമചന്ദ്രന്, വി.പി. ബിന്ദു, ശ്യാമള പ്രസംഗിച്ചു. സി.കെ. മാധവന് അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായി സി.കെ. മാധവന് (പ്രസി), കെ.കെ.ഉണ്ണികൃഷ്ണന് (സെക്ര) തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."