റേഷന്‍ കടകള്‍ക്കുമുന്നില്‍ ഇന്നും നാളെയും മുസ്ലിം ലീഗ് പ്രതിഷേധ സംഗമം
കോഴിക്കോട്: ഭക്ഷ്യ സുരക്ഷാനിയമത്തിന്റെ പേരില്‍ സ്റ്റാറ്റിയൂട്ടറി റേഷന്‍ നിഷേധിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ റേഷന്കടകള്ക്കുമുന്നിലും പ്രകടനവും പ്രതിഷേധ സംഗമവും നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് പൂര്‍ണമായും റേഷന്‍ നിഷേധിക്കുകയും ബി.പി.എല്ലുകാര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ ഗണ്യമായി വെട്ടിക്കുറക്കുകയും ചെയ്ത നടപടി ന്യായീകരിക്കത്തക്കതല്ല. ഇക്കാര്യത്തില്‍ യഥാസമയം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനം തയാറായില്ല. മുന്‍ഗണനാലിസ്റ്റ് തയാറാക്കുന്നതിലും അപകടകരമായ പിഴവാണ് വരുത്തിയിരിക്കുന്നത്. എല്ലാ വാര്‍ഡ്, പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മറ്റികളും, ജന പ്രതിനിധികളും പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."