ദേശീയ മാനേജ്‌മെന്റ് മീറ്റ് 'അസെന്റ് 2016' ന് തുടക്കം
തേഞ്ഞിപ്പലം: ലാഭചിന്തയിലുപരിയായി മൂല്യബോധംകൂടി സൃഷ്ടിക്കുന്ന വിധത്തില്‍ പ്രായോഗിക പരിശീലന പരിപാടികള്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ ദേശീയ മീറ്റ് 'അസെന്റ് 2016' കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍.
ആരോഗ്യകരമായ മത്സരപരിപാടികളില്‍ പങ്കെടുത്ത് പ്രായോഗിക പരിചയം പഠനകാലത്തുതന്നെ ആര്‍ജിക്കേണ്ടത് ആവശ്യമാണ്. അതേ സമയം വിജയത്തേക്കാളുപരി പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കുന്ന സമീപനം വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു.
പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ആമുഖപ്രഭാഷണം നടത്തി. അലി റിസ അബ്ദുല്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പഠനവകുപ്പ് മേധാവി ഡോ.ബി.വിജയചന്ദ്രന്‍ പിള്ള അധ്യക്ഷനായിരുന്നു. സി.എച്ച്.ഇബ്രാഹീം കുട്ടി, അമാനുള്ള വടക്കാങ്ങര, പി.അശ്വിന്‍ എന്നീ സംരംഭകര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോ.ഇ.കെ.സതീഷ് പ്രസംഗിച്ചു. ഡോ.ബി.ജോണ്‍സണ്‍ സ്വാഗതവും ഫൈസല്‍ കരീം നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.
മെഗാ ഇവന്റുകള്‍ വിജയകരമായി സംഘടിപ്പിക്കുന്നതിന്റെ എല്ലാ വശങ്ങളും പ്രായോഗികമായി പഠിക്കാന്‍ സഹായകമാകുന്ന അസെന്റിന്റെ സംഘാടക ചുമതല വിദ്യാര്‍ഥികളാണ് പൂര്‍ണമായും നിര്‍വഹിക്കുന്നതെന്ന സവിശേഷതയുണ്ട്. പരിപാടി ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."