മല്യയെപോലെ മുങ്ങരുതെന്ന് മോയിന്‍ ഖുറേഷിയോട് കോടതി
ന്യൂഡല്‍ഹി: കിങ് ഫിഷര്‍ ഉടമ വിജയ് മല്യയെപോലെ കേസന്വേഷണത്തില്‍ നിന്നും മുങ്ങി വിദേശത്ത് ഒളിച്ചു കഴിയരുതെന്ന് ഇറച്ചി കയറ്റുമതി വ്യവസായിയോട് ഡല്‍ഹി ഹൈക്കോടതി. മോയിന്‍ ഖുറേഷിയെന്ന വ്യാപാരിയോടാണ് ഡല്‍ഹി ഹൈക്കോടതി വിജയ് മല്യയെപോലെ കളിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാതെ രാജ്യം വിട്ടതിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഇത്തരമൊരു പരാമര്‍ശമുണ്ടായത്.
കേസ് പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്താനും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. ഡല്‍ഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.കെ പഥക് ആണ് ഖുറേഷിയോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടത്.
ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് നോട്ടിസ് നല്കിയ ഉടനെ ഖുറേഷി വിദേശത്തേക്ക് കടക്കുകയായിരുന്നു. അറസ്റ്റും മറ്റ് നിയമ നടപടികളും ഭയന്ന് അദ്ദേഹം ദുബൈയില്‍ തങ്ങുകയാണ്. നവംബര്‍ 16നാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."