ആഴ്സണലിനും ലിവര്‍പൂളിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ വമ്പന്മാരായ ആഴ്സണലിനും ലിവര്‍പൂളിനും ജയം. ആഴ്സണല്‍ എതിരില്ലാത്ത രണ്ടു ഗോളിന് റീഡിങിനെയും ലിവര്‍പൂള്‍ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ടോട്ടനത്തെയുമാണ് പരാജയപ്പെടുത്തിയത്.
റീഡിങിനെതിരേ അലക്സ് ചേമ്പര്ലെയിന്റെ ഇരട്ട ഗോളുകളാണ് ആഴ്സണലിന് വിജയം സമ്മാനിച്ചത്. ഇരുപകുതികളിലായിട്ടായിരുന്നു ചേമ്പര്ലെയിന്റെ ഗോളുകള്‍ പിറന്നത്. ടോട്ടനത്തിനെതിരേ ഡാനിയല്‍ സ്റ്റുറിഡ്ജ് ഇരട്ട ഗോളുകളോടെ ലിവര്‍പൂളിന് ജയം നേടിക്കൊടുക്കുകയായിരുന്നു. അനായാസ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ലിവര്‍പൂളിനെതിരേ വിന്‍സെന്റ് ജാന്സന് നേടിയ ഗോളിലൂടെ ടോട്ടനം തിരിച്ചടിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ സാധിച്ചില്ല.
മറ്റു മത്സരങ്ങളില്‍ ഹള്‍ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബ്രിസ്റ്റലിനെയും ന്യൂകാസില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് പ്രസ്റ്റണെയും ലീഡ്സ് പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ 3-2ന് നോര്‍വിച്ചിനെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."